80 കഴിഞ്ഞ അമരീന്തർ സിംഗിനാണ് സാധ്യത കൂടുതൽ. മുൻ രാജ്യസഭാ അംഗവും ബിജെപി ദേശീയ വൈസ് പ്രസിഡൻറുമാണ് പ്രഭാത് ഝാ.
മുംബൈ : മഹാരാഷ്ട്രയിൽ അമരീന്തർ സിംഗ് ഗവർണർ ആയേക്കും. മഹാരാഷ്ട്രയുടെ പുതിയ ഗവർണർക്കായി ചർച്ചകൾ സജീവമാകുന്നതിനിടെയാണ് അമരീന്തർ സിംഗിന് സാധ്യതയുള്ളതായി പറയപ്പെടുന്നത്. ക്യാപ്റ്റൻ അമരീന്തർ സിംഗും പ്രഭാത് ഝായുമാണ് പരിഗണിക്കപ്പെടുന്ന പേരുകൾ. 80 കഴിഞ്ഞ അമരീന്തർ സിംഗിനാണ് സാധ്യത കൂടുതൽ. മുൻ രാജ്യസഭാ അംഗവും ബിജെപി ദേശീയ വൈസ് പ്രസിഡൻറുമാണ് പ്രഭാത് ഝാ.
പഞ്ചാബിൽ കോൺഗ്രസിനോട് തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുടെ പാർട്ടിക്ക് തിളങ്ങാനായിരുന്നില്ല. തുടർന്നാണ് അമരീന്ദർ സിംഗിന്റെ പാർട്ടി ബിജെപിയിൽ ലയിച്ചത്. എന്നാൽ ശേഷം മതിയായ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടി അമരീന്ദർ സിംഗ് ഗവർണറായേക്കാനാണ് സാധ്യത.
