Asianet News MalayalamAsianet News Malayalam

ജീവനക്കാരെ പിരിച്ചുവിട്ടതല്ല, സ്വയം രാജിവച്ചതെന്ന് ആമസോൺ; അന്വേഷണത്തിന് തൊഴിൽ മന്ത്രാലയം

ആമസോണ്‍ ഇന്ത്യയിലെ തൊഴിലാളികളുടെ കൂട്ടരാജിയെ കുറിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തും. 

Amazon says it didn t fire employees it resigned itself  Ministry of Labor to investigate
Author
First Published Nov 28, 2022, 4:47 PM IST

ദില്ലി: ആമസോണ്‍ ഇന്ത്യയിലെ തൊഴിലാളികളുടെ കൂട്ടരാജിയെ കുറിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തും. പിരിച്ച് വിട്ടതല്ലെന്നും ജീവനക്കാർ സ്വമേധയ രാജിസമർപ്പിച്ചതാണെന്നുമുള്ള കന്പനിയുടെ വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണം.   പതിനായിരത്തിലധികം തൊഴിലാളികളെയാണ് ആമസോണ്‍ ലോകത്ത് ആകമാനമുള്ല തങ്ങളുടെ കമ്പനികളില്‍ നിന്ന് അടുത്തിടെ പിരിച്ചുവിട്ടത്. 

ഇതിന് പിന്നാലെ കന്പനിയുടെ ഇന്ത്യയിലെ ജീവനക്കാരില്‍ ചിലർക്ക് സ്വയം പിരിഞ്ഞുപോകാനുള്ള നോട്ടീസ് കിട്ടിയിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം വിഷയത്തില്‍ ഇടപെടുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് തൊഴില്‍ മാനദണ്ഡങ്ങൾ ലംഘിച്ചാണോ ആമസോണ്‍ നടപടിയെന്ന് മന്ത്രാലയം പരിശോധിക്കും. വിഷയത്തില്‍ നേരത്തെ തന്നെ കേന്ദ്രസർക്കാർ ആമസോണിന് നോട്ടീസ് നല്‍കിയിരുന്നു. 

എന്നാല്‍ പിരിച്ചുവിടലെന്ന ആരോപണം തള്ളിയ കമ്പനി ജീവനക്കാര്‍ സ്വയം പിരിഞ്ഞ് പോയതാണെന്ന് സർക്കാരിന് മറുപടി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി  ആമസോണില്‍ നിന്ന് അടുത്തിടെ രാജിവെച്ച ജീവനക്കാരുമായി അന്വേഷണസംഘം സംസാരിക്കും. ബെഗലൂരുവിലെ ഭക്ഷണവിതരണ സേവനം 2022 അവസാനത്തോടെ നിർത്തുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

വിദ്യാർത്ഥികള്‍ക്കായുള്ള ആമസോണ്‍ അക്കാദമിയും ഉടന്‍ പൂട്ടിയേക്കും. ഈ സാഹചര്യത്തില്‍ പല ജീവനക്കാർക്കും ജോലി നഷ്ടമാകാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.  തൊഴില്‍ ചൂഷണത്തിനെതിരെ അടുത്തിടെ ജീവനക്കാര്‍ പരസ്യ പ്രതിഷേധത്തിനിറങ്ങിയതും ആമസോണിന് തിരിച്ചടിയായിരുന്നു. കുറഞ്ഞ വേതനം 25000 രൂപ ആയി ഉയർത്തണം, എട്ട് മണിക്കൂർ ജോലി സമയം നിശ്ചയിക്കണം അടക്കമുള്ള ആവശ്യങ്ങള്‍ ഉയർത്തിയായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.

Read more: ആമസോൺ അക്കാദമിക്ക് പിന്നാലെ ഇന്ത്യയിലെ ഫുഡ് ഡെലിവറി ബിസിനസും ആമസോൺ അടച്ചുപൂട്ടുന്നു

ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആമസോൺ തീരുമാനിച്ചിരുന്നു. ഡിസംബർ 29 ആയിരിക്കും കമ്പനിയുടെ അവസാന പ്രവർത്തി ദിവസമെന്ന് ആമസോൺ റെസ്റ്റോറന്റ് പങ്കാളികളെ അറിയിച്ചു. ബിസിനസ് പ്രവർത്തനം വിശദമായി വിലയിരുത്തിയ ശേഷമാണ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം. 2022 ഡിസംബർ 29 ന് ശേഷം ആമസോൺ ഫുഡ് വഴി ആർക്കും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയില്ല. 3000ത്തിലധികം റെസ്റ്റോറന്റ് പാർട്ണർമാർ ഇന്ത്യയിലുള്ള കമ്പനിയാണിത്. 

Follow Us:
Download App:
  • android
  • ios