ദെറാഡൂൺ: ഋഷികേശിലെ തൂക്ക് പാലത്തില്‍ വച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് അമേരിക്കന്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗംഗ നദിക്ക് കുറുകെയുള്ള ലക്ഷ്മൺ ജൂല തൂക്കുപാലത്തിൽവെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നും അത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് മുപ്പതുകാരിയായ ആമേരിക്കന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ യുവതി നിഷേധിച്ചു.  മാലയുടെയും രത്നങ്ങളുടെയും ഓൺലൈൻ ബിസിനസ്സിനായി ഒരു പ്രൊമോഷണൽ വീഡിയോ ആണ് ഷൂട്ട് ചെയ്തതെന്നാണ് യുവതി പറയുന്നത്. എന്നാല്‍ പരസ്യമായി അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നും യുവതി ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്തെന്നുമാണ്  പൊലീസ് പറയുന്നത്. അറസ്റ്റിലായ അമേരിക്കന്‍ യുവതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

നേരത്തെ ലക്ഷ്മൺ ജൂലയിൽ വച്ച് വീഡിയോ എടുത്ത ഒരു ഫ്രഞ്ച് വനിതയെയും ഒ ഫോട്ടോഗ്രാഫറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മൺ ജൂലാ പാലത്തിൽവെച്ച് ഫോട്ടോഷൂട്ട്  നടത്തിയതിന് പിന്നാലെയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത് രണ്ട് മാസം മുമ്പാണ് സംഭവം.