ഓക്സിജന്‍ സൌകര്യമുള്ള ബെഡ് കിട്ടാനില്ലാതെ രോഗികള്‍ മരിക്കുന്ന സാഹചര്യത്തിലാണ് റമദാന്‍ മാസത്തില്‍ ഇത്തരമൊരു തീരുമാനമെന്നാണ് ജഹാംഗിര്‍പുര മോസ്കിന്‍റെ ട്രസ്റ്റിയായ ഇര്‍ഫാന്‍ ഷേയ്ഖ്

വഡോദര: കൊവിഡ് 19 കേസുകള്‍ രൂക്ഷമായി രോഗികള്‍ക്ക് ആശുപത്രികളില്‍ ഇടമില്ലാതെ വന്നതിന് പിന്നാലെ വഡോദരയില്‍ മുസ്ലിം പള്ളി ആശുപത്രിയാക്കി. ഗുജറാത്തിലാണ് സംഭവം. വഡോദരയിലെ ജഹാംഗിര്‍പുര മോസ്കാണ് കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള ആശുപത്രിയാക്കിയത്. അന്‍പത് ബെഡുകളുടെ സൌകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

Scroll to load tweet…

ഓക്സിജന്‍ സൌകര്യമുള്ള ബെഡ് കിട്ടാനില്ലാതെ രോഗികള്‍ മരിക്കുന്ന സാഹചര്യത്തിലാണ് റമദാന്‍ മാസത്തില്‍ ഇത്തരമൊരു തീരുമാനമെന്നാണ് ജഹാംഗിര്‍പുര മോസ്കിന്‍റെ ട്രസ്റ്റിയായ ഇര്‍ഫാന്‍ ഷേയ്ഖ് എഎന്‍ഐയോട് പ്രതികരിക്കുന്നത്. റമദാന്‍ കാലത്ത് ഇതിനേക്കാള്‍ നല്ലകാര്യം എന്താണ് ചെയ്യാനുള്ളതെന്നും ഇര്‍ഫാന്‍ ഷെയ്ഖ് ചോദിക്കുന്നു. ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നതിനിടയിലാണ് സംഭവം. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി