Asianet News MalayalamAsianet News Malayalam

അമിത് ഷാ രോഗമുക്തനായതായി എയിംസ്; ഇന്ന് ആശുപത്രി വിടും

ശരീരവേദനയും ക്ഷീണവും കിതപ്പും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കഴിഞ്ഞാഴ്ച അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Amit Shah recovered released soon says AIIMS
Author
Delhi, First Published Aug 29, 2020, 5:15 PM IST

ദില്ലി:  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായതായി ദില്ലി എയിംസ് ആശുപത്രി. ഇന്ന് തന്നെ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. കൊവിഡ് ഭേദമായതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്

ശരീരവേദനയും ക്ഷീണവും കിതപ്പും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കഴിഞ്ഞാഴ്ച അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 55-കാരനായ അമിത് ഷാക്ക് ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയിൽ നിന്ന് കൊവിഡ് മുക്തനായി തിരികെയെത്തിയതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടത്. അദ്ദേഹം തന്നെയാണ് കൊവിഡ് മുക്തനായ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 

Follow Us:
Download App:
  • android
  • ios