Asianet News MalayalamAsianet News Malayalam

'പ്രായം നടപടി ഒഴിവാക്കാനുള്ള മറയല്ല', ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

ദില്ലി പൊലീസിനെതിരെ ദിഷ രവി നല്കിയ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ്ഐആറിലെ വിവരങ്ങള്‍ ദില്ലി പൊലീസ് ചോർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി

amit shah response on disha ravi arrest
Author
Delhi, First Published Feb 19, 2021, 7:59 AM IST

ദില്ലി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ദില്ലി പൊലീസിനു മേൽ രാഷ്ട്രീയ സമ്മർദ്ദമില്ലെന്നും അമിത് ഷാ പ്രതികരിച്ചു. ദിഷയുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രതികരണം.

അതേ സമയം, ദില്ലി പൊലീസിനെതിരെ പരിസ്ഥിതി പ്രവർത്തക ദിഷ രവി നല്കിയ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ്ഐആറിലെ വിവരങ്ങള്‍ ദില്ലി പൊലീസ് ചോർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും  തമ്മിലുള്ള വാട്‍സപ്പ് ചാറ്റുകള്‍  പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. 

ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടു. ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്റ്റ് ചെയ്ത് തന്നെ കര്‍ണാടകയില്‍ നിന്ന് ദില്ലിയില്‍ എത്തിച്ചത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ദിഷ വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് ദില്ലി  പൊലീസ് വാദം.

Follow Us:
Download App:
  • android
  • ios