2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. ജാര്‍ഖണ്ഡിലെ ചക്രധര്‍പുറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ചക്രധര്‍പുര്‍: രാജ്യത്തെ അനധികൃതകുടിയേറ്റക്കാരെ പുറത്താക്കാന്‍ സമയപരിധി വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്.
"ഇന്ന്, എനിക്ക് നിങ്ങളോട് പറയാനുള്ളത് 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി രാജ്യമെമ്പാടും എന്‍ആര്‍സി നടപ്പാക്കുമെന്നും ഓരോ അനധികൃത കുടിയേറ്റക്കാരനെയും തിരിച്ചറിഞ്ഞ് പുറത്താക്കും എന്നുമാണ്. രാഹുല്‍ ബാബ (രാഹുല്‍ ഗാന്ധി) പറയുന്നത് അവരെ പുറത്താക്കരുതെന്നാണ്. അവരെവിടെപ്പോകും, അവരെങ്ങനെ ആഹാരം കഴിക്കും എന്നൊക്കെയാണ് അദ്ദേഹം ചോദിക്കുന്നത്"-. അമിത് ഷാ പറഞ്ഞു. ജാര്‍ഖണ്ഡിലെ ചക്രധര്‍പുറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
തീവ്രവാദത്തെയും നക്സല്‍വാദത്തെയും പിഴുതുകളയുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നിവയെല്ലാം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.
Last Updated 2, Dec 2019, 7:26 PM IST