ദില്ലി: ബിജെപിക്ക് വീണ്ടും അവസരം നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. റഫാൽ വിമാനങ്ങൾ വാങ്ങിയ നടപടി രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ നിർണ്ണായക നീക്കമാണ്. കശ്മീർ പുന:സംഘടന പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

കശ്മീർ പുന:സംഘടനയെ കോണ്‍ഗ്രസ് എതിർത്തു. ആ നീക്കം ധാർമ്മികമായി ശരിയല്ലെന്നായിരുന്നു അവരുടെ നിലപാട്. റഫാൽ വിമാനത്തിൽ നടത്തിയ പൂജയെ വിമർശിക്കുന്ന കോൺഗ്രസ് പാരമ്പര്യ രീതികളെ വെല്ലുവിളിക്കുകയാണ്. പാരമ്പര്യ രീതിയെന്ന നിലയ്ക്കാണ് രാജ്‍നാഥ് സിംഗ് പൂജ നടത്തിയതെന്നും അമിത് ഷാ പറഞ്ഞു.

Read Also: ആദ്യ റാഫേല്‍ വിമാനത്തില്‍ 'ഓം' എന്നെഴുതി പ്രതിരോധമന്ത്രിയുടെ പൂജ

അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നരേന്ദ്ര മോദിയുടെ വ്യക്തിത്വത്തെ നമിച്ചു. ലോകം ആദരിക്കുന്ന നേതാവാണ് മോദി. അതിർത്തി കടന്നുള്ള ആക്രമണത്തിന് പാകിസ്ഥാനുള്ള ഇന്ത്യയുടെ ചുട്ട മറുപടിയായിരുന്നു ബാലാ കോട്ട് ആക്രമണം എന്നും അമിത് ഷാ പറഞ്ഞു. ഹരിയാനയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

Read Also: ആദ്യ റഫാൽ വിമാനം ഇന്ത്യക്ക് കൈമാറി, ചരിത്ര ദിനമെന്ന് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്