Asianet News MalayalamAsianet News Malayalam

ഡിജിറ്റലായി കളം പിടിക്കാന്‍ ബിജെപി; പുത്തന്‍ തന്ത്രങ്ങളുമായി അമിത് ഷായുടെ റാലി ഇന്ന്

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും, ഫേസ്ബുക്ക് ലൈവിലൂടെയും 243 മണ്ഡലങ്ങളിലെ ഒരുലക്ഷത്തോളം വോട്ടര്‍മാരുമായി അമിത് ഷാ സംവദിക്കുമെന്ന് ബിജെപി ബിഹാര്‍ ഘടകം അറിയിച്ചു.

Amit Shah to hold first virtual rally in Bihar today
Author
Patna, First Published Jun 7, 2020, 10:32 AM IST

പാറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വെര്‍ച്വല്‍ റാലിയിലൂടെ ഇന്ന് വോട്ടര്‍മാരെ അഭിസംബോധന ചെയ്യും. മോദി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും, കൊവിഡ് പോരാട്ടവും അമിത്ഷാ വിശദീകരിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും, ഫേസ്ബുക്ക് ലൈവിലൂടെയും 243 മണ്ഡലങ്ങളിലെ ഒരുലക്ഷത്തോളം വോട്ടര്‍മാരുമായി അമിത് ഷാ സംവദിക്കുമെന്ന് ബിജെപി ബിഹാര്‍ ഘടകം അറിയിച്ചു.

അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന എല്‍ജെപിയുടെ ആവശ്യം ബിജെപി തള്ളിയിരുന്നു. നിതീഷ് കുമാര്‍ തന്നെയാകും സഖ്യത്തിന്‍റെ മുഖമെന്ന് ബിജെപി വ്യക്തമാക്കി. നിതീഷ് കുമാര്‍ തന്നെ ബിഹാറില്‍ നയിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. നിലവില്‍ ബിജെപിയെ കൂടാതെ ജെഡിയു, എല്‍ജിപി എന്നീ പാര്‍ട്ടികളാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്.

കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം ആകെ മാറ്റിയിരിക്കുകയാണ് ബിജെപി. കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരമ്പരാഗത രീതികള്‍ക്ക് പകരം സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ബിജെപി തന്ത്രങ്ങള്‍ മെനയുന്നത്. വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പുതിയ രീതിയിലായിരിക്കും പാര്‍ട്ടിയുടെ പ്രചാരണങ്ങളെന്ന് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios