കൊൽക്കത്ത: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പശ്ചിമബം​ഗാൾ സന്ദർശിക്കും. വരാനിരിക്കുന്ന ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബിജെുി ദേശീയ നേതാക്കൾ ബം​ഗാളിൽ ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. 

294 സീറ്റുകളുള്ള ബം​ഗാളിൽ നിന്ന് 200 സീറ്റുകൾ പിടിച്ചെടുക്കുകയെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചരണം. ബം​ഗാളിലെ അമിത്ഷായുടെ പരിപാടികൾ ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും ത്രിണമൂൽ കോൺ​ഗ്രസ്വിമതൻ സുവേന്ദു അധികാരിയെ കാണുമെന്നാണ് സൂചന. 

ഷായുടെ സന്ദർശനത്തിലെ ആദ്യ സ്ഥലമായ മെദിനിപൂരിൽ വച്ചായിരിക്കും ഇവർ ഒരുമിച്ച് വേദി പങ്കിടുക എന്നാണ് വിവരം. ഇൻഡോ‍ർ സ്റ്റേഡിയത്തിൽ വച്ചാണ് അമിത് ഷാ പാർട്ടി പ്രവർത്തകരെ കാണുക. ത്രിണമൂൽ കോൺ​ഗ്രസിന്റെ നന്ദി​ഗ്രാം എംഎൽഎയാണ് അധികാരി.