ശ്രീനഗർ: ജമ്മുകശ്മീരിലെ രാഷ്ട്രീയ സഖ്യമായ പീപ്പിള്‍ അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനെതിരെ ആഞ്ഞടിച്ച് അമിത്ഷാ. സഖ്യം ദേശീയ താല്‍പര്യത്തിനെതിരാണെന്ന് അമിത്ഷാ വ്യക്തമാക്കി.വിദേശ ശക്തികളെ കശ്മീരില്‍ ഇടപെടുത്താനാണ് സഖ്യം ശ്രമിക്കുന്നതെന്നും ഗുപക്ര്‍ സംഘത്തിന് കോണ്‍ഗ്രസ് പിന്തുണയുണ്ടെന്നും അമിത്ഷാ തുറന്നടിച്ചു. 

അമിത് ഷായുടെ ആരോപണം തള്ളിയ കോണ്‍ഗ്രസ്  ദേശീയ താല്‍പര്യമെന്ന പേരില്‍ നുണ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് തിരിച്ചടിച്ചു. ഫറൂക്ക് അബ്ദുളള മെഹ്ബൂബ മുഫ്തി എന്നിവരുടെ നേതൃത്വത്തിവല്‍ ആറ് രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമാണ് പഗ്ഡി.