കമൽ ഹസൻ മത്സരിക്കാൻ ആഗ്രഹിക്കുന്ന കോയമ്പത്തൂരിൽ , കഴിഞ്ഞ തവണ ഡിഎംകെ സഖ്യത്തിലെ സിപിഎം ആണ് ജയിച്ചത്.

ചെന്നൈ: കമൽ ഹാസന്‍റെ പാർട്ടി ആയ മക്കൾ നീതി മയ്യത്തിന്‍റെ അടിയന്തര യോഗം ഇന്ന് ചെന്നൈയിൽ ചേരും. രാവിലെ 11:30നാണ് നിർവഹക സമിതി ചേരുക. ലോകഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ചർച്ച ചെയ്യും. മക്കള്‍ നീതി മയ്യം, ഡിഎംകെ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹത്തിനിടെ ആണ് നിര്‍ണായക യോഗം നടക്കുന്നത്. അതേസമയം ഡിഎംകെയുമായുള്ള സഖ്യം സംബന്ധിച്ച് തീരുമാനം ആയില്ലെന്നും താൻ എവിടെ മത്സരിക്കണം എന്നതിൽ ഉടൻ പ്രഖ്യാപനം പ്രതീകശിക്കാം എന്നുമാണ് കമല്‍ ഹാസന്‍ പറയുന്നത്. കമൽ ഹസൻ മത്സരിക്കാൻ ആഗ്രഹിക്കുന്ന കോയമ്പത്തൂരിൽ , കഴിഞ്ഞ തവണ ഡിഎംകെ സഖ്യത്തിലെ സിപിഎം ആണ് ജയിച്ചത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; വിലയിരുത്തലുമായി നിയമകമ്മീഷൻ,ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാനാകില്ല

Asianet News Live | Malayalam News Live | Ayodhya Ram Mandir Pran Pratishtha Ceremony| Election 2024