Asianet News MalayalamAsianet News Malayalam

42 വർഷം മുമ്പ് നഷ്ടപ്പെട്ട വി​ഗ്രഹങ്ങൾ തമിഴ്നാട് ക്ഷേത്രത്തിൽ തിരിച്ചെത്തി, കണ്ടെത്തിയത് ലണ്ടനിൽനിന്ന്

പുരാവസ്തു ശേഖരിക്കുന്ന ലണ്ടൻ സ്വദേശിയിൽനിന്നാണ്, മോഷ്ടിക്കപ്പെട്ട നാല് വി​ഗ്രഹങ്ങളിൽ മൂന്നെണ്ണം സെപ്തംബറിൽ കണ്ടെത്തിയത്. 

Ancient Tamil Nadu Temple Gets Back Its Idols Stolen 42 Years Ago
Author
Chennai, First Published Nov 22, 2020, 9:11 AM IST

ചെന്നൈ: നാ​ഗപട്ടണം അനന്തമം​ഗലത്തെ പുരാതന രാജ​ഗോപാലസ്വാമി ക്ഷേത്രത്തിൽ നിന്ന് 42 വർഷം മുമ്പ് മോഷണം പോയ മൂന്ന് വി​ഗ്രഹങ്ങൾ തിരികെ ലഭിച്ചു. ലണ്ടനിൽ നിന്നാണ് വി​ഗ്രഹങ്ങൾ ലഭിച്ചത്, ഇത് ശനിയാഴ്ചയോടെ ക്ഷേത്രത്തിൽ തിരിച്ചെത്തി. 1978 ൽ രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിങ്ങനെ നാല് വെങ്കല വി​ഗ്രഹങ്ങളാണ് മോഷണം പോയത്. 15ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ക്ഷേത്രമാണ് ഇത്. 

പൊറയാർ പൊലീസ് കേസെടുത്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വി​ഗ്രഹം കണ്ടെത്താനായിരുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ കരകൗശല വസ്തുക്കൾ വിൽക്കുന്നത് നിരീക്ഷിക്കുന്ന സിം​ഗപ്പൂർ ആസ്ഥാനമായുള്ള സംഘടനയാണ് വി​ഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. 

പുരാവസ്തു ശേഖരിക്കുന്ന ലണ്ടൻ സ്വദേശിയിൽനിന്നാണ്, മോഷ്ടിക്കപ്പെട്ട നാല് വി​ഗ്രഹങ്ങളിൽ മൂന്നെണ്ണം സെപ്തംബറിൽ കണ്ടെത്തിയത്. ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് വി​​ഗ്രഹങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറി. ഹനുമാന്റെ വി​ഗ്രഹം ഇതുവരെയും കണ്ടെത്തിയിട്ടില്ല. കേന്ദ്ര സാസ്കാരിക വകുപ്പ് മന്ത്രാലയം ദിവസങ്ങൾക്ക് മുമ്പ് വി​ഗ്രഹം തമിഴ്നാട് സർക്കാരിന് കൈമാറി. നവംബർ 25 ന് വി​ഗ്രഹം പുനഃപ്രതിഷ്ഠ നടത്തുമെന്ന് അധികൃതർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios