Asianet News MalayalamAsianet News Malayalam

ബലാത്സംഗക്കേസുകളിൽ 21 ദിവസത്തിനകം വധശിക്ഷ: ആന്ധ്രയിൽ പുതിയ നിയമം വരുന്നു

കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂ‌ർത്തിയാക്കുകയാണ് പ്രധാനപ്പെട്ട നി‌ർദ്ദേശങ്ങളിലൊന്ന്. ബലാത്സം​ഗക്കേസുകളിൽ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നും ആന്ധ്രപ്രദേശ് സ‌ർക്കാർ പറയുന്നു

andhra pradesh drafts new law to prevent atrocities against women
Author
Amaravathi, First Published Dec 9, 2019, 5:33 PM IST

അമരാവതി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തയാൻ പുതിയ മാർ​ഗ നി‌ർദ്ദേശങ്ങളുമായി ആന്ധ്രപ്രദേശ് സ‌ർക്കാ‌ർ. ഇതിനായി പുതിയ‌ നിയമനിർമ്മാണം നടത്താനാണ് തീരുമാനം. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂ‌ർത്തിയാക്കുകയാണ് പ്രധാനപ്പെട്ട നി‌ർദ്ദേശങ്ങളിലൊന്ന്. ബലാത്സം​ഗക്കേസുകളിൽ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നും ആന്ധ്രപ്രദേശ് സ‌ർക്കാർ പറയുന്നു. 

ഈ നി‌ർദ്ദേശങ്ങളടങ്ങിയ ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഹൈ​ദരാബാദ് ഉന്നാവോ കേസുകളിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നി‌യമനി‌ർമ്മാണവുമായി ആന്ധ്രപ്രദേശ് സ‌‌‌ർക്കാ‌‌ർ രം​ഗത്തെത്തിയിരിക്കുന്നത്. 

21 ദിവസത്തിനകം വധശിക്ഷയെന്ന തരത്തിലുള്ള നിയമം സംസ്ഥാനസർക്കാർ കൊണ്ടുവന്നാലും അത് നിയമപരമായി നിലനിൽക്കുമോ എന്നത് സംശയമാണ്. മാത്രമല്ല, 21 ദിവസത്തെ വിചാരണയ്ക്കകം എങ്ങനെയാകും കുറ്റം തെളിയിക്കുന്നത് എന്നതും വിവാദങ്ങളുണ്ടാക്കിയേക്കാം. ഒരാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുന്നതിലും നിലവിലുള്ള സംവിധാനം മതിയാകില്ല. 

Follow Us:
Download App:
  • android
  • ios