Asianet News MalayalamAsianet News Malayalam

ലോക്ക് ‍ഡൗൺ: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 1000 രൂപ നൽകുമെന്ന് ആന്ധ്രാപ്രദേശ് സർക്കാർ

നേരത്തെ ഉത്തർപ്രദേശ് അടക്കമുള്ള സർക്കാരുകൾ പല വിഭാഗങ്ങൾക്കും ഇത്തരത്തിൽ സഹായം പ്രഖ്യാപിച്ചിരുന്നു. 

andhra pradesh government provide 1000 rupees to bpl families
Author
Hyderabad, First Published Apr 4, 2020, 3:18 PM IST

ഹൈദരാബാദ്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപി‌എൽ) കുടുംബങ്ങൾക്ക് 1000 രൂപ ധനസഹായം നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ 1.3 കോടി ദാരിദ്ര കുടുംബങ്ങൾക്ക് ഈ സഹായധനം ലഭ്യമാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും പാവപ്പെട്ടവർക്കും ആഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായി വാർത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. നേരത്തെ ഉത്തർപ്രദേശ് അടക്കമുള്ള സർക്കാരുകൾ പല വിഭാഗങ്ങൾക്കും ഇത്തരത്തിൽ സഹായം പ്രഖ്യാപിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios