ഭഗല്‍പുര്‍: സ്ഥിതി അന്വേഷിക്കാനെത്തിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ ആക്രമിച്ച് ബിഹാറിലെ പ്രളയബാധിതര്‍. ഭഗല്‍പുര്‍ ജില്ലയിലെ നവറ്റോളിയ വില്ലേജിലെത്തിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ ആശിഷ് നാരായണിനെയാണ് ആക്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരെത്തിയാണ് മജിസ്ട്രേറ്റിനെ രക്ഷിച്ചത്.

പ്രളയബാധിതരെ സാന്ത്വനിപ്പിക്കാനെത്തിയ മജിസ്ട്രേറ്റിനെ ആക്രമിക്കുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് പറഞ്ഞു. അക്രമത്തില്‍ മജിസ്ട്രേറ്റിന്‍റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രളയം ബാധിച്ച സ്ഥലങ്ങളിലെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ബിഹാറില്‍ ഏറ്റവുമധികം പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് ഭഗല്‍പുര്‍. 18 ലക്ഷത്തോളം പേരാണ് ഇവിടെ ദുരിതത്തിലായത്. 73 പേര്‍ മരണപ്പെടുകയും ചെയ്തു.