ദില്ലി: കർഷക സമരം ഉടൻ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ. നേരത്തെ കർഷക സംഘടനകൾ രാജ്യവ്യാപക ബന്ദ് നടത്തിയപ്പോഴും അണ്ണാ ഹസാരെ പിന്തുണയുമായി നിരാഹാരമിരുന്നിരുന്നു. കേന്ദ്ര കാര്‍ഷികവകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിന് ആവശ്യങ്ങളുന്നയിച്ച അദ്ദേഹം കത്തയച്ചു. സി എ സി പി കമ്മീഷന് സ്വയംഭരണാധികാരം നല്‍കുക, എം എസ് പി സംബന്ധിച്ച തര്‍ക്കങ്ങളില്‍ തീരുമാനം ഉടനെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്.