പൗരത്വ ഭേദഗതി നിയമത്തിൽ ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ എതിര്‍ സ്വരങ്ങൾ ഉണ്ടാകുന്നത്. 

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യവ്യാപകമായി പ്രതിപക്ഷ സംഘടനകൾ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ നിയമത്തിനെതിരെ ബിജെപിക്ക് അകത്തും എതിര്‍സ്വരം. നിയമത്തിൽ ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ എതിര്‍ സ്വരങ്ങൾ ഉണ്ടാകുന്നത്. നിയമഭേദഗതിയിൽ നിന്ന് എന്തുകൊണ്ട് മുസ്ലീങ്ങളെ ഒഴിവാക്കുന്നു എന്നാണ് ബിജെപിയുടെ പശ്ചിമ ബംഗാൾ വൈസ് പ്രസിഡന്റ് ചന്ദ്രകുമാര്‍ ബോസിന്‍റെ ട്വീറ്റ്. ഇന്ത്യ എല്ലാവര്‍ക്കും ഉള്ള ഇടമാണെവന്നും ചന്ദ്രകുമാര്‍ ബോസ് അഭിപ്രായപ്പെട്ടു. 

Scroll to load tweet…

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഒരു ആശയക്കുഴപ്പവും ഇല്ലെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. നിയമത്തിന്‍റെ സാഹചര്യം വിശദീകരിച്ച് ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റെ ജെപി നദ്ദയുടെ നേതൃത്വത്തിൽ റാലി അടക്കം ബിജെപി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പശ്ചിമബംഗാൾ ഉപാധ്യക്ഷന്‍റെ പ്രതികരണം. 

ഝാര്‍ഖണ്ഡ് തെര‍ഞ്ഞെടുപ്പ് തിരിച്ചടി അടക്കമുള്ള സാഹചര്യത്തിൽ ബിജെപിക്ക് അകത്ത് വലിയ ചര്‍ച്ചയാകാനിടയുള്ള പ്രസ്താവനയാണ് പശ്തിമബംഗാൾ ഉപാധ്യക്ഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ അസമിലെ എൻ ആർ സിക്കെതിരെ ഹിമാന്ത് ബിശ്വാസ് ശർമ്മയും പരസ്യപ്രികരണവുമായി രംഗത്തെത്തി. നിലവിലെ എൻ ആർ സി അംഗീകരിക്കില്ല .പട്ടിക പുനപരിശോധിക്കണമെന്നും ബി ജെ പി മന്ത്രി ആവശ്യപ്പെടുന്നു. 

തുടര്‍ന്ന് വായിക്കാം:കേന്ദ്രസര്‍ക്കാരിനെതിരെ ഒരുമിച്ച് പോരാടാം; ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് മമതയുടെ കത്ത്...