കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ പാര്‍ലമെന്‍റില്‍ പരിഹസിച്ച് പ്രതിപക്ഷ അംഗങ്ങള്‍.

ദില്ലി: വിദ്വേഷ പ്രചാരണം നടത്തിയതിന്‍റെ പേരില്‍ വിവാദത്തില്‍പ്പെട്ട കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ പാര്‍ലമെന്‍റില്‍ പരിഹസിച്ച് പ്രതിപക്ഷ അംഗങ്ങള്‍. ചൊവ്വാഴ്ച രാജ്യസഭയില്‍ ചില രേഖകള്‍ സമര്‍പ്പിക്കാന്‍ തുടങ്ങിയ അനുരാഗ് ഠാക്കൂറിനെ 'ഗോലി മാരോ മിനിസ്റ്റര്‍' എന്ന് വിളിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ പരിഹസിച്ചത്. 

അനുരാഗ് ഠാക്കൂര്‍ വെടിവെക്കുമെന്ന് പോലും ചില പ്രതിപക്ഷ നേതാക്കള്‍ അവകാശപ്പെട്ടു. ബഹളം ശക്തമായതോടെ സ്പീക്കര്‍ ഓം ബിര്‍ല സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദില്ലിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ'' എന്ന മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്വേഷ പ്രചാരണം നടത്തിയതിനെ കുറിച്ചുള്ള പ്രചാരണങ്ങള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്തെത്തി. 
ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ നടത്തിയ മുദ്രാവാക്യത്തെക്കുറിച്ച് നടക്കുന്നത് നുണപ്രചാരണമാണെന്നായിരുന്നു അനുരാഗ് താക്കൂറിന്‍റെ പ്രതികരണം. 

Read More: 'ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ...'; വിവാദ മുദ്രാവാക്യത്തില്‍ കേന്ദ്രമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Scroll to load tweet…