Asianet News MalayalamAsianet News Malayalam

ദേശീയ പതാക തലകീഴായി ഉയര്‍ത്തി ആന്ധ്ര മന്ത്രി; വിവാദം

ആന്ധ്ര ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് ആണ് തലകീഴായി ദേശീയ പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി ദേശീയ ഗാനം തീരുന്ന അവസരത്തിലാണ് ഗുരുതര പിഴവ് സംഘാടകരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

AP tourism minister Avanthi Srinivas hoisting the national flag upside down
Author
Visakhapatnam, First Published Jan 26, 2020, 8:32 PM IST

വിശാഖപട്ടണം: ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ ആന്ധ്ര മന്ത്രി വിവാദത്തില്‍. രാജ്യത്തിന്‍റെ 71ാം റിപബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്കിടെ വിശാഖപട്ടണത്താണ് സംഭവം. ആന്ധ്ര ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് ആണ് തലകീഴായി ദേശീയ പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി ദേശീയ ഗാനം തീരുന്ന അവസരത്തിലാണ് ഗുരുതര പിഴവ് സംഘാടകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പിഴവ് ശ്രദ്ധയില്‍പ്പെട്ടതോടെ സംഘാടകരോട് മന്ത്രി പൊട്ടിത്തെറിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ വിമര്‍ശനത്തിനും സംഭവം കാരണമായിട്ടുണ്ട്. പതാക കൊടിമരത്തില്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ദേശീയ പതാകയെ മനപ്പൂര്‍വ്വം അവഹേളിക്കാനുള്ള ശ്രമമാണ് വിശാഖപട്ടണത്ത് നടന്നതെന്നാണ് ടിഡിപി ആരോപിക്കുന്നത്.

 

സമൂഹമാധ്യമങ്ങളില്‍ വീഡിയോ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തതോടെ സംഭവം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. 2017ലും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഏട്ട്‍ല രാജേന്ദറായിരുന്നു അന്ന് വിവാദങ്ങളില്‍പ്പെട്ടത്.  

Follow Us:
Download App:
  • android
  • ios