Asianet News MalayalamAsianet News Malayalam

രാകേഷ് അസ്താനയുടെ നിയമനം; കോടതി അലക്ഷ്യ കേസിൽ ഉടൻ വാദം കേൾക്കുന്നത് പരിശോധിക്കാമെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെയുള്ള കോടതി അലക്ഷ്യ കേസിൽ ഉടൻ വാദം കേൾക്കുന്നത് പരിശോധിക്കാമെന്ന് സുപ്രീംകോടതി. കേസിൽ വേഗം തീരുമാനമെടുക്കണമെന്ന് കോടതി അലക്ഷ്യ ഹര്‍ജി നൽകിയ എം.എൽ.ശര്‍മ്മ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ മറുപടി. 

appointment of rakesh asthana supreme court has said it will look into the case
Author
Delhi, First Published Aug 3, 2021, 4:08 PM IST

ദില്ലി: രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മീഷണറായി നിയമിച്ചതിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെയുള്ള കോടതി അലക്ഷ്യ കേസിൽ ഉടൻ വാദം കേൾക്കുന്നത് പരിശോധിക്കാമെന്ന് സുപ്രീംകോടതി. കേസിൽ വേഗം തീരുമാനമെടുക്കണമെന്ന് കോടതി അലക്ഷ്യ ഹര്‍ജി നൽകിയ എം.എൽ.ശര്‍മ്മ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ മറുപടി. 

വിരമിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെയായിരുന്നു രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. ചുരുങ്ങിയത് ആറുമാസമെങ്കിലും കാലാവധി ഉണ്ടെങ്കിൽ മാത്രമെ പൊലീസ് കമ്മീഷണര്‍ സ്ഥാനത്തേക്ക് നിയമനം പാടുള്ളുവെന്ന സുപ്രീംകോടതി വിധിയുണ്ട്. എന്നിട്ടും അത് ലംഘിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം.

2019 ജനുവരിയിൽ സി ബി ഐ സ്പെഷൽ ഡയക്ടറായിരിക്കേ രാകേഷ് അസ്താന അന്നത്തെ മേധാവി അലോക് വർമ്മയുമായി കൊമ്പ് കോർത്തതു വിവാദമായി. അസ്താനയെ സ്പെഷൽ ഡയറക്ടറായി നിയമിച്ചത് അലോക് വർമ എതിർത്തിരുന്നു. തുടർന്ന് വർമയ്ക്കൊപ്പം സി ബി ഐ യിൽ നിന്നു പുറത്തുപോയ അസ്താനയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios