Asianet News MalayalamAsianet News Malayalam

മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു,രാജിവയ്ക്കരുതെന്ന് ആംആദ്മി നേതൃത്വം

മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കേസിൽ നടപടി ഊർജ്ജിതമാക്കുകയാണ് അന്വേഷണ ഏജൻസികൾ. 

Aravind kejrival may be arrested in ED case
Author
First Published Oct 31, 2023, 12:48 PM IST

ദില്ലി: മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ   അറസ്റ്റിന് സാധ്യതയേറുന്നു.അറസ്റ്റുണ്ടായാലും രാജി വയ്ക്കരുതെന്ന് കെജ്രിവാളിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു.മനീഷ് സിസോദിയയുടെ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ കേസിൽ നടപടി ഊർജ്ജിതമാക്കുകയാണ് അന്വേഷണ ഏജൻസികൾ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജരിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം. കേസിൽ സഞ്ജയ് സിങ്ങിന്റെ അറസ്റ്റിന് പിന്നാലെയാണ് കെജരിവാളിലേക്ക് ഇഡി എത്തുന്നതെന്നതും പ്രധാനപ്പെട്ടതാണ്.

മൊഹാലിയിൽ എഎപി എംഎൽഎ കുൽവന്ത് സിങ്ങിന്‍റെ  വീട്ടിലും റെയിഡ് നടന്നു. സഞ്ജയ് സിങ്ങിലൂടെ കെജരിവാളിലേക്ക് ഏജൻസികൾ വിരൽ ചൂണ്ടുമ്പോൾ അറസ്റ്റുണ്ടാകുമെന്ന പ്രചാരണം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ഉന്നത എഎപി നേതാക്കൾ ദില്ലിയിൽ സ്ഥിതി വിലയിരുത്തിയത്. അറസ്റ്റ് ഉണ്ടായാലും രാജിവെക്കരുതെന്ന് കെജരിവാളിനോട് നേതാക്കൾ ആവശ്യപ്പെട്ടുണ്ട്. മറ്റന്നാൾ ചോദ്യം ചെയ്യലിന് കെജരിവാൾ ഹാജരാകുമോ എന്ന കാര്യത്തിലും ഇതുവരെ സ്ഥീരികരണം ഉണ്ടായിട്ടില്ല. കള്ളകേസിൽ കുടുക്കി കെജരിവാളിനെ ജയിലടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് എഎപി നേതാക്കളുടെ പ്രതികരണം .

 

 

Follow Us:
Download App:
  • android
  • ios