Asianet News MalayalamAsianet News Malayalam

'സ്ത്രീകള്‍ക്ക് സൗജന്യയാത്രയാണ് അനുവദിച്ചത്, 191 കോടിയുടെ വിമാനം വാങ്ങിയിട്ടില്ല'; ബിജെപിക്കെതിരെ കെജ്‍രിവാള്‍

എഎപി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര അനുവദിച്ചു. അതിന് എതിര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്തത്. എവിടെ നിന്നാണ് അതിന് പണം എന്ന് അവര്‍ ചോദിച്ചു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി 191 കോടി മുടക്കി സ്വന്തം ആവശ്യത്തിന് വിമാനം വാങ്ങുകയാണ് ചെയ്തത്

Aravind kejriwal hits out against bjp for buying 191 crore flight
Author
Delhi, First Published Nov 18, 2019, 9:05 AM IST

ദില്ലി: ബിജെപിയെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. 191 കോടി മുടക്കി വിമാനം വാങ്ങുന്നതിന് പകരം സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുകയാണ് താന്‍ ചെയ്തതെന്ന് കെജ്‍രിവാള്‍ പറഞ്ഞു.

ദില്ലിയിലെ ആം ആദ്മി സര്‍ക്കാര്‍ ചെയ്യുന്ന ജനക്ഷേമ പരിപാടികള്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിറളി പിടിച്ചിരിക്കുകയാണ്. എഎപി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര അനുവദിച്ചു. അതിനെ എതിര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്തത്. എവിടെ നിന്നാണ് അതിന് പണം എന്ന് അവര്‍ ചോദിച്ചു.

ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി 191 കോടി മുടക്കി സ്വന്തം ആവശ്യത്തിന് വിമാനം വാങ്ങുകയാണ് ചെയ്തത്. അതുപോലെ ഒരു വിമാനം വാങ്ങുന്നതിന് പകരം തന്‍റെ സഹോദരിമാര്‍ക്ക് സൗജന്യ യാത്രയാണ് അനുവദിച്ചത്. നേരത്തെ, ദില്ലിയില്‍ സര്‍ക്കാര്‍ ബസുകളില്‍ കെജ്‍രിവാള്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു.

പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും. 3700 ഡെല്‍ഹി ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും 1800 മറ്റ് ബസുകളും ചേര്‍ന്നതാണ് ഡെല്‍ഹി ഇന്‍റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം([ഡിഐഐഎംടിഎസ്).

അതേസമയം, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ വിഐപികള്‍ക്ക് സഞ്ചരിക്കാനായാണ് 191 കോടി രൂപയുടെ വിമാനം വാങ്ങാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്.  മുഖ്യമന്ത്രിയുടെ ദീര്‍ഘദൂര യാത്രക്ക് സ്വകാര്യ വിമാനം വാടകക്കെടുക്കുന്നത് കാരണം മണിക്കൂറിന് ഒരുലക്ഷം രൂപയാണ് ചെലവാക്കുന്നതെന്നും ഇത് കുറയ്ക്കാനാണ് പുതിയ വിമാനം വാങ്ങുന്നതെന്നുമായിരുന്നു വിശദീകരണം. 

Follow Us:
Download App:
  • android
  • ios