ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് സൈക്കിള്‍ പാതയാണോ വേണ്ടത് ? ആവശ്യങ്ങളിലെ മുന്‍ഗണന നമുക്ക് തെറ്റിപ്പോകുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 നെ പറ്റി കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി വിമര്‍ശിച്ചു.
ദില്ലി: ജനങ്ങള്‍ക്ക് വീടോ ശുദ്ധ ജലമോ നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സൈക്കിള്‍ പാതയെ പറ്റി പകല്‍ കിനാവ് കാണുകയോണോ എന്ന് സുപ്രീം കോടതി. രാജ്യത്ത് പ്രത്യേക സൈക്കിള്‍ പാതകള്‍ നിര്‍മ്മിക്കണം എന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
'രാജ്യത്തെ ചേരികളിലേക്ക് ചെല്ലൂ. ഏത് സാഹചര്യത്തിലാണ് മനുഷ്യര്‍ അവിടെ ജീവിക്കുന്നതെന്ന് കാണു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് സംസ്ഥാനങ്ങള്‍. അപ്പോഴാണോ നിങ്ങള്‍ സൈക്കിള്‍ പാതയെ കുറിച്ച് സ്വപ്നം കാണുന്നത്. കുടിവെള്ളം ഇല്ലാത്തതുകൊണ്ട് സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുകയാണ്.
ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് സൈക്കിള്‍ പാതയാണോ വേണ്ടത് ? ആവശ്യങ്ങളിലെ മുന്‍ഗണന നമുക്ക് തെറ്റിപ്പോകുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 നെ പറ്റി കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി വിമര്‍ശിച്ചു. സൈക്കിള്‍ പ്രമോട്ടര്‍ ദേവീന്ദര്‍ സിങ് നാഗിയാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. മിക്ക സംസ്ഥാനങ്ങളിലും പ്രത്യേകം സൈക്കിള്‍ പാതകളുണ്ടെന്നും ഇത് വ്യാപിപ്പിക്കണമെന്നും ദേവീന്ദര്‍ സിങിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
