ബന്ദിപ്പോരയിലെ ലോധര ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. 

ശ്രീനഗര്‍: ജമ്മു - കശ്മീരിലെ ബന്ദിപ്പോരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ബന്ദിപ്പോരയിലെ ലോധര ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. തുടർന്ന് സൈന്യം തിരിച്ചടിച്ചു. ഗ്രാമത്തിൽ ഒളിച്ചിരിക്കുന്ന രണ്ട് ഭീകരർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred