ഉച്ചയോടെ ഷോപ്പിയാനിലെ മുനന്ദ് മേഖലയിൽ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസും കരസേനയും തെരച്ചിൽ നടത്തുകയായിരുന്നു.

ശ്രീന​ഗ‍ർ: ജമ്മു കശ്മീരിൽ ഇരുപത്തിനാല് മണിക്കൂറിനിടെയുണ്ടായ ഏറ്റുമുട്ടലുകളിൽ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു. അവന്തിപുരയിലും ഷോപ്പിയാനിലുമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഉച്ചയോടെ ഷോപ്പിയാനിലെ മുനന്ദ് മേഖലയിൽ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസും കരസേനയും തെരച്ചിൽ നടത്തുകയായിരുന്നു. സുരക്ഷ സേനയ്ക്കെതിരെ ഭീകരർ വെടിവച്ചതോടെ ഏറ്റുമുട്ടലിൽ കലാശിച്ചു. കഴിഞ്ഞ രാത്രി അവന്തിപുരയിലെ മീജ് പാന്പോറിൽ ഉണ്ടായ ഏറ്റുമുട്ടലിലും സേന ഒരു ഭീകരനെ വധിച്ചിരുന്നു. 

പ്രദേശത്തെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സേന തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. അനന്ദ്നാഗ് ജില്ലയിൽ സുരക്ഷ സേന ഒരു ഭീകരനെ പിടികൂടിയതായും റിപ്പോർട്ടുണ്ട്.