ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടില്‍ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് ഡിജിപി ദില്‍ബാഗ് സിംഗ്. ലഷ്കർ ഇ തോയ്ബ ഭീകരരായ നവീദ് അഹമ്മദ് ഭട്ട്, ആക്വിബ് യാസീന്‍ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവ‍ർ നിരവധി കേസുകളില്‍ പ്രതികളാണെന്ന് ‍ഡിജിപി പറഞ്ഞു.  

2020-ലെ ആദ്യത്തെ രണ്ട് മാസത്തില്‍ തന്നെ ജമ്മു കാശ്മീരില്‍ മാത്രം 12 ഏറ്റുമുട്ടലുകളിലായി 25 ഭീകരർ കൊല്ലപ്പെട്ടു. ഭീകരവാദികളെ സഹായിച്ച 40-ലധികം പേർ ഇതുവരെ പിടിയിലായി. ഇന്ന് ബാരാമുള്ളയില്‍ ജുനൈദ് ഫാറൂഖ് പണ്ഡിറ്റ് എന്ന ഹിസ്ബുൾ മുജാഹിദീന്‍ ഭീകരന്‍ കരസേനയുടെ പിടിയിലായിരുന്നു.