Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ സൈനിക ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

സൈനിക ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ദില്ലിയിലെ വീട്ടുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അസം സ്വദേശിയായ 51 കാരന്‍ ജെ സി ബറുവയാണ് മരിച്ചത്. 

Army Officer Commits Suicide After Hanging Self From Ceiling Fan Police
Author
Delhi, First Published Jul 9, 2019, 10:17 AM IST

ദില്ലി: സൈനിക ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ദില്ലിയിലെ വീട്ടുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അസം സ്വദേശിയായ 51 കാരന്‍ ജെ സി ബറുവയാണ് മരിച്ചത്. കശ്മീരില്‍  സുബേദാര്‍ മേജറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം.

മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മുറിയില്‍ ഒരാള്‍ മരിച്ച നിലയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചാണ്  പൊലിസ് എത്തിയത്. തുടര്‍ന്ന് ബറുവയാണെന്ന് തിരിച്ചറിയുകയായിരുന്നു. 

ആത്മഹത്യയുടെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ആത്മഹത്യാക്കുറിപ്പ് ബറുവ തന്നെയാണോ എഴുതിയതാണോ എന്ന് പരിശോധിക്കും. ഇതിനായി കയ്യക്ഷരവിദഗ്ധരുടെ സഹായം തേടുമെന്ന് പൊലീസ് അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ സ്വീകരിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios