Asianet News MalayalamAsianet News Malayalam

ആക്രമിക്കാനെത്തിയവരും യുവതിയും പീഡനവുമടക്കം നാടകം, യുവ സൈനികരെ 'ചതിച്ചത്' ഡേറ്റിംഗ് ആപ്പ്, എല്ലാം പണത്തിനായി

ആക്രമിക്കാനെത്തിയവരും കൂട്ടബലാത്സംഗവുമെല്ലാം പെൺകുട്ടിയുടെ അറിവോടെ നടന്ന നാടകമാണെന്നാണ് പൊലീസ് പറയുന്നത്

Army Officers Robbed and Woman Assaulted in Madhya Pradesh is fake drama for money fraud
Author
First Published Sep 12, 2024, 8:40 PM IST | Last Updated Sep 12, 2024, 8:40 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് യുവ ആർമി ഓഫിസർമാരെ ക്രൂരമായി ആക്രമിക്കുകയും ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിയെ കൂട്ട ബലാത്സംഗം ചെയ്തെന്നുമുള്ള വാർത്ത രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ സംഭവത്തിൽ വലിയ ട്വസ്റ്റാണ് ഉണ്ടായിരിക്കുന്നത്. യുവ സൈനികരെ ആക്രമിച്ച സംഭവം പണം തട്ടാനുള്ള ശ്രമമെന്നാണ് പുറത്തുവരുന്ന വിവരം. ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിയടക്കമുള്ളവർ ചതിച്ച് പണം തട്ടാൻ ശ്രമിച്ചതാണെന്നാണ് വ്യക്തമാകുന്നത്. ആക്രമിക്കാനെത്തിയവരും കൂട്ടബലാത്സംഗവുമെല്ലാം പെൺകുട്ടിയുടെ അറിവോടെ നടന്ന നാടകമാണെന്നാണ് പൊലീസ് പറയുന്നത്.

സംഭവം ഇങ്ങനെ

ഡേറ്റിംഗ് ആപ്പിലൂടെയാണ് സൈനികർ യുവതിയെ പരിചയപ്പെട്ടത്. ചാറ്റിംഗിനൊടുവിൽ സൈനികരും വനിതാ സുഹൃത്തുക്കളും ഒരു യാത്ര പ്ലാൻ ചെയ്തു. വിനോദ സഞ്ചാര കേന്ദ്രമായ ജാം ഗേറ്റ് സന്ദർശിക്കാനായിരുന്നു പദ്ധതി. യാത്ര മുന്നോട്ട് പോകവെയാണ് സംഭവങ്ങളെല്ലാം മാറി മറിഞ്ഞത്. ജാം ഗേറ്റ്  സന്ദർശനത്തിനിടെ 8 പേർ അടങ്ങുന്ന സംഘം പിസ്റ്റളുകളും കത്തികളും വടികളുമായി ഇവരെ വളഞ്ഞു. യുവ സൈനികരെ ക്രൂരമായി ആക്രമിക്കുകയും യുവതിയെ ഗൺപോയിന്റിൽ നിർത്തി കൂട്ടബലാത്സം​ഗം ചെയ്യുകയുമായിരുന്നു. എന്നാൽ ആക്രമിക്കാനെത്തിയ സംഘവും ബലാത്സംഗവുമെല്ലാം പെൺകുട്ടിയുടെ അറിവോടെ നടന്ന നാടകമാണെന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടി തന്നെയാണ് തന്‍റെ അടുപ്പക്കാരായ പ്രാദേശത്തെ ആൺ സുഹൃത്തുക്കളെ വിളിച്ച് വരുത്തിയത്. ഇവർ സൈനികരെ തടഞ്ഞ് വെക്കുകയും 10 ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. മധ്യപ്രദേശിലെ മൗവിൽ ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം നടന്നത്.

വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരുൾപ്പടെയുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തേക്കെത്തി. ഇതറിഞ്ഞ അക്രമി സംഘം ഓടി രക്ഷപ്പെട്ടു. എന്നാൽ രണ്ട് പ്രതികളെ പിന്നാലെ പൊലീസ് പിടികൂടി. ഇവരിൽ നിന്നാണ് ബലാത്സംഗമടക്കം പണം തട്ടാനുള്ള നാടകമായിരുന്നെന്ന നിർണായക വിവരം ലഭിച്ചത്. പെൺകുട്ടിയുടെ സുഹൃത്തുക്കൾ യുവതിയെ ബലാത്സംഗം ചെയ്യുന്നതായി അഭിനയിച്ചത് സൈനികരെ കൊള്ളയടിക്കാൻ പദ്ധതിട്ടതാണെന്നും ഇതിന്‍റെ ഭാഗമായി നടന്ന നാടകമാണ് ആക്രമണവും ബലാത്സംഗമെന്നും പൊലീസ് വ്യക്തമാക്കി. പിന്നാലെ തട്ടിപ്പ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡോക്ടർമാർ ചർച്ചക്ക് എത്തുന്നില്ല, ഒടുവിൽ മമതയുടെ പ്രഖ്യാപനം; 'മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാനും തയ്യാർ'

സഹിക്കാനാകുന്നില്ലല്ലോ, എങ്ങും സങ്കടം മാത്രം, കണ്ണീരണിഞ്ഞ് കേരളം; അത്രമേൽ വേദനയോടെ ജെൻസന് വിടനൽകി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios