Asianet News MalayalamAsianet News Malayalam

ഗല്‍വാന്‍ താഴ്വരയിലെ ധീരർക്ക് ആദരവുമായി ഇന്ത്യന്‍ സൈന്യത്തിന്‍റെ വീഡിയോ ഗാനം

പ്രശസ്ത ഗായകന്‍ ഹരിഹരനാണ് 'ഗല്‍വാന്‍ കാ വീര്‍' എന്ന പേരിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ച് മിനുട്ട് നീളമുള്ള വീഡിയോയില്‍ ഹിമാലയത്തിലെ സൈനികരുടെ പ്രയത്നങ്ങളും സാഹസികതകളും ദൃശ്യമാകുന്നുണ്ട്. 

Army releases video in tribute to ''heroes of Galwan''
Author
New Delhi, First Published Jun 15, 2021, 10:26 PM IST

ദില്ലി: ലഡാക്കിലെ ഗല്‍വാന് താഴ്വരയിലെ ഇന്ത്യ ചൈന ഏറ്റുമുട്ടലിന്‍റെ ഒന്നാംവാര്‍ഷികത്തില്‍, ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യന്‍ ഹീറോകള്‍ക്ക് ആദവ് അര്‍പ്പിച്ച് വീഡിയോ ഗാനം പുറത്തിറക്കി ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ വർഷം ജൂൺ 15 ന് ഗൽവാൻ താഴ്വരയിലുണ്ടായ ഇന്ത്യ ചൈന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിനും 20  സൈനികർക്കും ആദരാഞ്ജലി അർപ്പിച്ചാണ് സൈന്യം വീഡിയോ ഇറക്കിയത്.

പ്രശസ്ത ഗായകന്‍ ഹരിഹരനാണ് 'ഗല്‍വാന്‍ കാ വീര്‍' എന്ന പേരിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ച് മിനുട്ട് നീളമുള്ള വീഡിയോയില്‍ ഹിമാലയത്തിലെ സൈനികരുടെ പ്രയത്നങ്ങളും സാഹസികതകളും ദൃശ്യമാകുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios