ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തില്‍ മറ്റൊരു ജവാന് പരിക്കേറ്റു. ഷാപ്പൂർ മേഖലയിലെ കരസേന പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും ജവാന്മാരിലൊരാളുടെ ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഇപ്പോഴും സൈന്യം തിരച്ചിൽ തുടരുകയാണ്.