കഴിഞ്ഞ മാസം 25 നാണ് തിരുവനന്തപുരം സ്വദേശി ​ഗോഡ്വിനെ അറസ്റ്റ് ചെയ്തത്. കേസ് ഡയറി കോടതിയിൽ ഹാജരാക്കാതെ പൊലീസ് മനപൂർവം കേസ് വൈകിപ്പിക്കുന്നുവെന്ന് സിഎസ്ഐ സഭാ വൈദികർ ആരോപിച്ചു.

ദില്ലി: മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി വൈദികന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. മധ്യപ്രദേശിലെ രത്ലം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. കഴിഞ്ഞ മാസം 25 നാണ് തിരുവനന്തപുരം സ്വദേശി ​ഗോഡ്വിനെ അറസ്റ്റ് ചെയ്തത്. കേസ് ഡയറി കോടതിയിൽ ഹാജരാക്കാതെ പൊലീസ് മനപൂർവം കേസ് വൈകിപ്പിക്കുന്നുവെന്ന് സിഎസ്ഐ സഭാ വൈദികർ ആരോപിച്ചു. 25 വർഷമായി ഉത്തരേന്ത്യയിലും 12 വർഷമായി ജാബുവയിലെ മോഹൻപുരയിലും പ്രവർത്തിക്കുന്നയാളാണ് വൈദികൻ ​ഗോഡ്വിൻ എന്നും സഹപ്രവർത്തകർ പറയുന്നു. നിയമസഹായം നൽകാൻ സിഎസ്ഐ സഭാം​ഗങ്ങൾ മധ്യപ്രദേശിലെത്തി.

YouTube video player