Asianet News MalayalamAsianet News Malayalam

​ഗ്രാമവാസികളെ സന്ദർശിക്കാൻ ട്രെക്കിം​ഗ് നടത്തി അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു

തവാങ് ജില്ലയിലെ തിങ്ബു താലൂക്കിൽ സമുദ്രനിരപ്പിൽ നിന്ന് 14500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ​ഗ്രാമത്തിൽ പത്ത് വീടുകളിലായി അമ്പത് പേരാണ് താമസിക്കുന്നത്. 

arunachal pradesh chief minister pema khandu trek to meet villagers
Author
Itanagar, First Published Sep 12, 2020, 12:17 PM IST

ഇറ്റാന​ഗർ: അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തിൽ നിന്ന് ​​ഗ്രാമവാസികളെ കാണാൻ ട്രെക്കിം​ഗ് നടത്തി മുഖ്യമന്ത്രി പെമ ഖണ്ഡു. 24 കിലോമീറ്റർ ദൂരം 11 മണിക്കൂർ സമയം നടന്നാണ് പെമ ഖണ്ഡു ​ഗ്രാമത്തിലെത്തിയത്.  പർവ്വത പ്രദേശങ്ങളും വനങ്ങളും കടന്നാണ് പെമ തവാങിൽ നിന്നും 97 കിലോമീറ്റർ ദൂരമുള്ള ലു​ഗുതങ് ​ഗ്രാമത്തിലെത്തിയത്. ലു​ഗുതങിലേക്കുള്ള യാത്രയിൽ കർപുല കടന്നു പോകുക എന്ന വളരെ ​ദുഷ്കരമായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 

തവാങ് ജില്ലയിലെ തിങ്ബു താലൂക്കിൽ സമുദ്രനിരപ്പിൽ നിന്ന് 14500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ​ഗ്രാമത്തിൽ പത്ത് വീടുകളിലായി അമ്പത് പേരാണ് താമസിക്കുന്നത്. 'എല്ലാ വികസന പദ്ധതികളും എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പു വരുത്താൻ ലു​ഗുതങ്ങിലെ ​ഗ്രാമീണരുമായി അവലോകന യോ​ഗം നടത്തി' പെമ ഖണ്ഡു ട്വീറ്റിൽ കുറിക്കുന്നു. 

ഈ ​ഗ്രാമത്തിലേക്ക് റോഡിലൂടെയുള്ള യാത്ര അസാധ്യമാണ്. കർപുല പർവ്വതപ്രദേശം കടന്നാണ് ഇവിടേയ്ക്ക് എത്തിച്ചേരേണ്ടത്. നിരവധി തടാകങ്ങൾ ഉൾപ്പെടെ നിരവധി പ്രകൃതി സുന്ദര ദൃശ്യങ്ങൾ ഇവിടേയ്ക്കുള്ള യാത്രയിൽ കാണാൻ സാധിക്കും. തിരികെ വരുന്നതിന് മുമ്പ് രണ്ട് ദിവസം മുഖ്യമന്ത്രി ഒരു ​ഗ്രാമീണന്റെ വീട്ടിലാണ് താമസിച്ചതെന്ന് തവാങിലെ ഔദ്യോ​ഗിക വൃത്തങ്ങൾ പറയുന്നു. 

Follow Us:
Download App:
  • android
  • ios