കൊൽക്കത്ത: ഇസ്ലാമോഫോബിയ സ​ർ​വ​സാ​ധാ​ര​ണ​മാ​ക്കാ​നു​ള്ള ‌ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും ആ​ക്​​ടി​വി​സ്​​റ്റു​മാ​യ അ​രു​ന്ധ​തി റോ​യ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും പാർശ്വവത്കരിക്കപ്പെട്ടതുമായ മുസ്ലിംങ്ങളെയും ദളിതുകളെയും സ്ത്രീകളെയും പൗരത്വ നിയമ ഭേദഗതി വലിയ തോതിൽ ബാധിക്കുമെന്നും അരുന്ധതി പറഞ്ഞു. 

"പ​തി​വ്​ രാ​ഷ്​​ട്രീ​യ ഭാ​ഷ​ണ​ങ്ങ​ൾ വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കു​ന്ന നി​ല​യി​ലാ​ണ്. പൗ​ര​ത്വ​പ്പ​ട്ടി​ക, പൗ​ര​ത്വ ഭേ​ദ​ഗ​തി എ​ന്നി​വ​യു​ടെ യ​ഥാ​ർ​ത്ഥ ഉ​ദ്ദേ​ശ്യം മ​ന​സ്സി​ലാ​കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. നാ​സി ജ​ർ​മ​നി​ക്ക്​ തു​ല്യ​മാ​യ അ​വ​സ്ഥ​യാ​ണ്​ ഇ​ന്ത്യ​യി​ൽ " അ​രു​ന്ധ​തി റോ​യ് പറഞ്ഞു. ഏ​ഴാ​മ​ത്​ കൊ​ൽ​ക്ക​ത്ത ജ​ന​കീ​യ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​രു​ന്ധ​തി റോ​യ്.

മു​സ്ലിം വ​നി​ത​ക​ൾ ശ​ബ്​​ദ​മു​യ​ർ​ത്തി പു​റ​ത്തു​വ​രു​ന്നു എ​ന്ന​ത്​ ആ​വേ​ശ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ഇതുവരെ അവരെ രാഷ്ട്രീയ രം​ഗത്തുനിന്നും മാധ്യമങ്ങളിൽ നിന്നും പു​റ​ത്താ​ക്കി​യ​താ​യി​രു​ന്നു. മു​സ്ലിംങ്ങൾക്കും ശ​ബ്​​ദ​മു​യ​ർ​ത്താം എ​ന്നാ​ണ്​ പു​തി​യ സ​മ​ര​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തെന്നും അ​രു​ന്ധ​തി റോ​യ് പറഞ്ഞു.