Asianet News MalayalamAsianet News Malayalam

ഡെങ്കുവിനെ തുരത്താം, വീട് വൃത്തിയാക്കി കെജ്രിവാള്‍, ബോധവല്‍ക്കരണത്തിന് തുടക്കം

''ദില്ലിയിലെ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി ഡെങ്കുവിനെതിരായി യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ''
 

Arvind Kejriwal Cleans Stagnant Water At Home In Dengue Fight
Author
Delhi, First Published Sep 6, 2020, 3:34 PM IST

ദില്ലി: തന്റെ വീട്ടില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കിയും പരിസരം ശുചിയാക്കിയും ഡെങ്കുവിനെതിരായ ബോധവല്‍ക്കരണത്തിന് തുടക്കമിട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 10 ആഴ്ച തുടരുന്ന ബോധവല്‍ക്കരണ പരിപാടിയാണ് ആരംഭിച്ചിരിക്കുന്നത്. 

''ദില്ലിയിലെ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി ഡെങ്കുവിനെതിരായി യുദ്ധം ആരംഭിച്ചിരിക്കുകയാണ്. '' ശുചീകരണത്തിന്റെ ചിത്രം പങ്കുവച്ച് കെജ്രിവാള്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ആംആദ്മി പാര്‍ട്ടി ആരംഭിച്ചതാണ് സാംക്രമിക രോഗങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടികള്‍.

ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ രാജേന്ദ്ര പാല്‍ ഗൗതം, കൈലാഷ് ഗെഹ്ലോട്ട്, തുടങ്ങിയവരും ശുചീകരണത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു. 

വീട്ടില്‍ ഒരിടത്തുപോലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു 10 മിനുട്ട് കൂടി തിരഞ്ഞാല്‍ എവിടെയെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് കാണാമെന്നും സിസോദിയ ട്വീറ്റില്‍ പറഞ്ഞു. 

ദില്ലിയില്‍ കഴിഞ്ഞ വര്‍ഷം 2036 പേര്‍ക്കാണ് ഡെങ്കു ബാധിച്ചത്. 2015 ല്‍ 1500 പേര്‍ക്ക് രോഗം ബാധിച്ചതില്‍ നിന്നാണ് 2036 എന്ന കണക്കിലേക്ക് ചതുരുങ്ങിയതെന്ന് ആംആദ്മി സര്‍ക്കാര്‍ പറയുന്നു. 60 പേരാണ് ഡെങ്കു ബാധിച്ച് 2015 ല്‍ മരിച്ചത്. 

Follow Us:
Download App:
  • android
  • ios