നേരത്തെ ദില്ലിയിലെ ബസുകളിലും മെട്രോയിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ദില്ലി: സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്ന പദ്ധതിയുമായി ദില്ലി സർക്കാർ. നാളെ മുതൽ സ്ത്രീ സുരക്ഷയ്ക്കായി 13,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
സര്‍ക്കാര്‍ ബസുകളിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരിൽ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം നിങ്ങളെ ഏൽപ്പിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞു. നിലവിൽ 3,400 ബസ് മാര്‍ഷൽമാർ ദില്ലിയിലുണ്ട്. ദില്ലിയിലെ സ്ത്രീ സുരക്ഷ ശക്തമാക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ലോകത്തിൽ ആദ്യമായായിരിക്കും ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നതെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.
നേരത്തെ ദില്ലിയിലെ ബസുകളിലും മെട്രോയിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കാനും പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാണ് സര്‍ക്കാരിന്‍റെ നീക്കമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം.
