ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ്  ഹൈക്കോടതി നടപടി.

ദില്ലി : മദ്യ നയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്തത് ഇഡി നൽകിയ ഹർജിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ജാമ്യം സ്റ്റേ ചെയ്തു. ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാകില്ലെന്നും വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇന്ന് പരിഗണിച്ച കോടതി വിചാരണക്കോടതി വിധി സ്റ്റേ ചെയ്തു. 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചവർക്കെതിരെ നടപടി വേണം, ചീഫ് ജസ്റ്റിസിന് നിവേദനം

YouTube video player