Asianet News MalayalamAsianet News Malayalam

46ാം വയസിൽ ​ഗുണ്ടാത്തലവനുമായി മാം​ഗല്യം, അതും 'അശുഭദിന'ത്തിൽ, പിറ്റേ ദിവസം ലോക്സഭാ സീറ്റ്, അനിതക്ക് ലോട്ടറി

ലഖിസരായിലെ സൂര്യഗർഹ ബ്ലോക്കിലെ ബൻസിപൂർ ഹേംരാജ്പൂർ സ്വദേശിയാണ് 46 കാരിയായ അനിത. ഡൽഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു. 

Ashok Mahto wife Anita get Loksabha seat after wedding prm
Author
First Published Mar 23, 2024, 3:53 PM IST

പട്‌ന: വിവാഹത്തിന്റെ തൊട്ടുപിറ്റേന്ന് ലോക്സഭാ സ്ഥാനാർഥിത്വം ലഭിച്ച് 46 കാരിയായ അനിത. ബിഹാറിലെ ​ഗുണ്ടാതലവൻ അശോക് മഹ്തോയെ വിവാഹം കഴിച്ചതിന്റെ പിറ്റേദിവസമാണ് മുൻഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) ടിക്കറ്റ് നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെഡിയു നേതാവ് രാജീവ് രഞ്ജൻ എന്ന ലാലൻ സിംഗിനെയാണ് അനിത നേരിടുക. മേയ് 13നാണ് തെരഞ്ഞെടുപ്പ്. വിവാഹത്തിന് ശേഷം നവദമ്പതികൾ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ  വസതിയിൽ ആർജെഡി തലവൻ ലാലു പ്രസാദുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെയാണ് അനിതയുടെ സ്ഥാനാർത്ഥിത്വം ആർജെഡി ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.

തെരഞ്ഞെടുപ്പിൽ വലിയ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അനിത പറഞ്ഞു. വിജയിച്ചാൽ, പാവപ്പെട്ടവർക്ക് നീതിയും അവകാശങ്ങളും ഉറപ്പാക്കുമെന്നും അവർ പറഞ്ഞു. ലാലുവിൻ്റെ നിർദ്ദേശപ്രകാരം ചൊവ്വാഴ്ച ഭക്ത്യാർപൂരിലെ ക്ഷേത്രത്തിൽവെച്ചാണ് ഇരുവരും വിവാഹിതരായത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും സഹിതം തയ്യാറാക്കാൻ മഹ്തോയോട് ആവശ്യപ്പെട്ടതായി ആർജെഡി നേതാവ് സ്ഥിരീകരിച്ചു. ഹിന്ദു വിശ്വാസ പ്രകാരം അശുഭ ദിനത്തിലാണ് ഇവർ വിവാഹിതരായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 

Read More... മോസ്കോ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 93ായി, 11 പേർ അറസ്റ്റിലായതായി റിപ്പോർട്ട്

കുപ്രസിദ്ധമായ നവാഡ ജയിൽ തകർത്ത കേസിൽ 17 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ വർഷമാണ് 62കാരനായ മഹ്തോ ജയിലിൽ നിന്ന് ഇറങ്ങിയത്. രണ്ട് വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ച കുറ്റവാളികൾക്ക് ആറ് വർഷം വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഭാര്യയെ കളത്തിലിറക്കിയത്. ബിഹാറിനെ വിറപ്പിച്ച സംഘത്തിന്റെ തലവനായിരുന്നു അശോക് മഹ്തോ. 2005ൽ എംപിയായിരുന്ന രാജോ സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും 2002-ൽ നവാഡ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. ഈ കേസുകളിലാണ് ഇത്രയും കാലം ജയിൽ ശിക്ഷ അനുഭവിച്ചത്. ലഖിസരായിലെ സൂര്യഗർഹ ബ്ലോക്കിലെ ബൻസിപൂർ ഹേംരാജ്പൂർ സ്വദേശിയാണ് 46 കാരിയായ അനിത. ഡൽഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു. 

Follow Us:
Download App:
  • android
  • ios