Asianet News MalayalamAsianet News Malayalam

മിസോറം എം പി വൻലൽ വേനക്കെതിരായ കേസ് പിൻവലിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദേശം

സോറം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എടുത്ത കേസ് തുടരും. അസം പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് എംപിക്കെതിരെ കേസ് എടുത്തത്

assam chief minister directs to withdraw case against mizoram mp
Author
Delhi, First Published Aug 2, 2021, 8:35 AM IST

ദില്ലി: അസം മിസോറം അതിർത്തി സംഘർഷത്തെ തുടർന്ന് മിസോറം എം പി വൻലൽ വേനക്കെതിരായ കേസ് പിൻവലിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദേശം. എന്നാൽ മിസോറം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എടുത്ത കേസ് തുടരും. അസം പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് എംപിക്കെതിരെ കേസ് എടുത്തത്. 

അതി‍ർത്തി ത‍ർക്കം ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നും ഹിമന്ത് ബിശ്വശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു . തനിക്കെതിരെ മിസ്സോറാം സർക്കാർ എടുത്ത ക്രിമിനൽ കേസുകളുമായി സഹകരിക്കുമെന്നും കേസെടുത്തതിലൂടെ പ്രശ്നം പരിഹരിക്കപ്പെടുമെങ്കിൽ സന്തോഷമേയുള്ളൂവെന്നും എന്നാൽ അസമിലെ ഉദ്യേഗസ്ഥർക്കെതിരായ അന്വേഷണം അംഗീകരിക്കാനാകില്ലെന്നും പറഞ്ഞിരുന്നു.  കഴിഞ്ഞ ആഴ്ച അസം - മിസ്സോറാം അതി‍ർത്തിയിലുണ്ടായ സംഘ‍ർഷത്തിൽ ആറ് പൊലീസ് ഉദ്യോ​ഗസ്ഥ‍ർ വെടിയേറ്റു മരിച്ചിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios