​ഗുവാഹത്തി: അസമിൽ ഹിമന്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ്  സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഇന്നലെ നടന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് ഹിമന്ത ബിശ്വ ശർമയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

കൊവിഡ് സാഹചര്യത്തിൽ സർക്കാർ രൂപീകരണം നീണ്ടു പോകുന്നതിനെതിരെ നേരത്തെ അസമിൽ വിമർശനമുയർന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമവായം ഉണ്ടാക്കാൻ ഹിമന്ദ ബിശ്വ ശർമയേയും സർബാനന്ദ സോനോവാളിനെനിയും മുതിർന്ന ബിജെപി നേതാക്കൾ ദില്ലിയിലേക്ക് വിളിപ്പിച്ച് ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് എംഎൽഎമാരുടെ യോഗം ചേർന്ന് ഹിമന്ത ബിശ്വ ശർമയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്.

2016 ലാണ് അസം സംസ്ഥാനത്തിന്‍റെ അധികാരത്തിലേക്ക് ബിജെപി കടന്ന് വരുന്നത്. സർബാനന്ദ സോനോവാള്‍ ആയിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി. 126 അംഗ നിയമസഭയില്‍ അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ എഴുപത്തിയഞ്ചും കോണ്‍ഗ്രസ് സഖ്യത്തിന് അൻപതും സീറ്റുമാണ് നേടിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona