മൂന്ന് ദിവസം മുമ്പാണ് ദില്ലി ഷാദ്രയില്‍ യുവതിക്ക് നേരെ ആള്‍ക്കൂട്ട അതിക്രമം നടന്നത്. യുവതിയുടെ മുഖത്ത് കരി ഓയിൽ പുരട്ടി ചെരുപ്പുമാല അണിയിച്ച് നഗര മധ്യത്തിലൂടെ നടത്തിച്ചു.

ദില്ലി: ദില്ലിയിൽ ബലാത്സംഗത്തിന് (Delhi Rape) ഇരയായ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ (Arrest) എണ്ണം പന്ത്രണ്ടായി. പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പതിനാലുകാരനും പിടിയിലായി. ഇത് വരെ എട്ട് സ്ത്രീകളും ഒരു പുരുഷനും മുന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമാണ് അറസ്റ്റിലായത്. 

മൂന്ന് ദിവസം മുമ്പാണ് ദില്ലി ഷാദ്രയില്‍ യുവതിക്ക് നേരെ ആള്‍ക്കൂട്ട അതിക്രമം നടന്നത്. യുവതിയുടെ മുഖത്ത് കരി ഓയിൽ പുരട്ടി ചെരുപ്പുമാല അണിയിച്ച് നഗര മധ്യത്തിലൂടെ നടത്തിച്ചു. ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളാണ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. പ്രദേശത്ത് മദ്യമാഫിയ്ക്ക് നേതൃത്വം നൽകുന്നയാളാണ് പീഡനക്കേസിലെ പ്രതി. ഇയാളുടെ മകൻ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം പെൺകുട്ടിയാണെന്ന് ആരോപിച്ചാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. 

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് പേരാണ് കേസിലെ പ്രതികൾ. രണ്ട് പേരെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് അറിയിക്കുന്നത്.