Asianet News MalayalamAsianet News Malayalam

ഹരിയാന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ കർഷകർക്കെതിരെ വധശ്രമത്തിന് കേസ്

കോൺഗ്രസിന്റെ രാഷ്ട്രപതി ഭവനിലേക്കുള്ള മാർച്ചിന് അനുമതി നിഷേധിച്ചു. കൂടിക്കാഴ്ചയ്ക്ക് അനുമതിയുള്ള 3 നേതാക്കൻമാർക്ക് മാത്രം രാഷ്ട്രപതി ഭവനിലേക്ക് പോകാമെന്ന് ന്യൂ ഡെൽഹി അഡീഷണൽ ഡിസിപി

attempt to murder case registered against farmers who blocked hariyana cm
Author
Delhi, First Published Dec 24, 2020, 11:03 AM IST

ദില്ലി/ഹരിയാന: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ വാഹനവ്യൂഹത്തെ തടഞ്ഞ കർഷകർക്കെതിരെ കേസ് എടുത്തു. 13 കർഷകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊലപാതക ശ്രമവും, കലാപ ശ്രമവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേ സമയം കോൺഗ്രസിന്റെ രാഷ്ട്രപതി ഭവനിലേക്കുള്ള മാർച്ചിന് അനുമതി നിഷേധിച്ചു. കൂടിക്കാഴ്ചയ്ക്ക് അനുമതിയുള്ള 3 നേതാക്കൻമാർക്ക് മാത്രം രാഷ്ട്രപതി ഭവനിലേക്ക് പോകാമെന്ന് ന്യൂ ഡെൽഹി അഡീഷണൽ ഡിസിപി അറിയിച്ചു. നിയമങ്ങൾ പിൻവലിച്ച് കര്‍ഷകരുടെ പ്രക്ഷോഭം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കാണുന്നത്. 

Follow Us:
Download App:
  • android
  • ios