ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡിക്കെതിരെ കോടതി അലക്ഷ്യ കേസിന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ചു. അഭിഭാഷകനായ അശ്വനി ഉപാദ്ധ്യായയാണ് ജഗൻമോഹനെതിരെ കോടതി അലക്ഷ്യ ഹർജി നൽകാൻ അനുമതി തേടിയത്. ജസ്റ്റിസ് എൻ വി രമണക്കെതിരെ ഉയർത്തിയ ആരോപങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി അലക്ഷ്യ ഹർജി. മുഖ്യമന്ത്രി കൂടിയായ ജഗൻമോഹനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കേണ്ട സാഹചര്യമില്ലെന്ന് എ ജി വ്യക്തമാക്കി.