കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചപ്പോഴും ജനസംഖ്യയില്‍ 17 ശതമാനമുള്ള സംസ്ഥാനത്ത് ഒരു ശതമാനം മാത്രമാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ലോകാരോഗ്യ സംഘടയും ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. 

ദില്ലി: കൊവിഡ് നിയന്ത്രണത്തില്‍ ഉത്തര്‍പ്രദേശിനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയന്‍ എംപി ക്രെയ്ഗ് കെല്ലി. രാജ്യത്തെ കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വായ്പയായി നല്‍കുമെ എന്നും അദ്ദേഹം ചോദിച്ചു. കൊവിഡ് നിയന്ത്രണത്തിന് ഐവര്‍മെക്ടിന്‍ മരുന്ന് യുപി ഫലപ്രദമായി ഉപയോഗിച്ചെന്നും മരുന്ന് ഓസ്‌ട്രേലിയക്ക് നല്‍കുമോ എന്നും കെല്ലി ട്വീറ്റ് ചെയ്തു.

Scroll to load tweet…

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചപ്പോഴും ജനസംഖ്യയില്‍ 17 ശതമാനമുള്ള സംസ്ഥാനത്ത് ഒരു ശതമാനം മാത്രമാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ലോകാരോഗ്യ സംഘടയും ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ രോഗവ്യാപനം കുറക്കാനും മരണനിരക്ക് കുറക്കാനും ഐവര്‍മെക്ടിന്‍ മരുന്ന് ഉപയോഗിച്ച ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. കൊവിഡ് രോഗികളുമായി കോണ്‍ടാക്ടുള്ളവര്‍ക്കാണ് ഐവര്‍മെക്ടിന്‍ മരുന്ന് വിതരണം ചെയ്തത്.

ഓസ്‌ട്രേലിയയില്‍ 31,000 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 589 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 910 പേര്‍ ഇതുവരെ മരിച്ചു. ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. ശനിയാഴ്ച 100 പേരാണ് മരിച്ചത്. രോഗവിമുക്തരാകുന്നവരുടെ എണ്ണം രോഗബാധിരേക്കാള്‍ കുറവാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona