കർഷകത്തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോ റിക്ഷ വാദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു

ആന്ധ്രാപ്രദേശ്: ആന്ധ്രാ പ്രദേശ് അമരാവതിയിൽ (amaravati)വൈദ്യുതി കമ്പി (electric line)പൊട്ടിവീണ് ഏഴുപേർ വെന്ത് മരിച്ചു(death). ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. 

കർഷകത്തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോ റിക്ഷ വാദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു. വാഹനത്തിനുള്ളിൽ തന്നെ തൊഴിലാളികൾ വെന്തുമരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.