Asianet News MalayalamAsianet News Malayalam

'അയോധ്യക്കേസില്‍ ചരിത്ര വിധി'; സമാധാനവും ശാന്തതയും നിലനിർത്തണമെന്ന് രാജ്‍നാഥ് സിംഗ്

സമാധാനവും ശാന്തതയും നിലനിർത്താൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും രാജ്‍നാഥ് സിംഗ്

ayodhya case verdict; rajnath singh reaction
Author
Delhi, First Published Nov 9, 2019, 12:08 PM IST

ദില്ലി: അയോധ്യകേസില്‍ ചരിത്ര വിധിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സമാധാനവും ശാന്തതയും നിലനിർത്താൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും രാജ്‍നാഥ് സിംഗ് പ്രതികരിച്ചു. 

വര്‍ഷങ്ങള്‍ നീണ്ടുനിന്ന അയോധ്യ കേസില്‍ നിര്‍ണായക വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുമുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്. 

read moreതർക്കഭൂമിയിൽ ക്ഷേത്രം, മുസ്ലീങ്ങൾക്ക് അയോധ്യയിൽ പകരം ഭൂമി: സുപ്രീം കോടതി വിധി

അതേസമയം തർക്കഭൂമി ഏതെങ്കിലും കക്ഷികൾക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നുമാണ് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതിയുടെ  വിധി സുപ്രീം കോടതി പൂര്‍ണമായും തള്ളിയ കോടതി ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും  അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്നും  വ്യക്തമാക്കി. 

read more...134 വര്‍ഷം നീണ്ട നിയമ പോരാട്ടം: അയോധ്യ കേസ് നാള്‍വഴികള്‍...

 

Follow Us:
Download App:
  • android
  • ios