ചെന്നൈ: അയോധ്യ കേസിൽ സുപ്രീംകോടതി വിധി ബഹുമാനിക്കുന്നുവെന്ന് രജനീകാന്ത്. എല്ലാവരും വിധി അംഗീകരിക്കണമെന്ന് അപേക്ഷിക്കുന്നു. ഇന്ത്യയുടെ സാമുദായിക ഐക്യത്തിനായി ജാതി മത വ്യത്യാസമില്ലാതെ ഒരുമിച്ച് പ്രയത്നിക്കണം എന്നും രജനീകാന്ത് ചെന്നൈയിൽ പറഞ്ഞു.

അയോധ്യയിലെ തര്‍ക്ക ഭൂമിയിൽ ക്ഷേത്രം പണിയണമെന്നാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി. ക്ഷേത്ര നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് ഉണ്ടാക്കണം. സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയിൽ അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നാണ് കോടതി വിധിച്ചത്. അഞ്ച് അംഗ ഭരണഘടന ബെഞ്ചാണ് കേസില്‍ ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. 

Also Read: തര്‍ക്കഭൂമിയില്‍ ആര്‍ക്കും അവകാശമില്ല: അയോധ്യയില്‍ ഉപാധികളോടെ ക്ഷേത്രം വരും, പള്ളിക്ക് പകരം ഭൂമി