മുംബൈ: ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ബാബാ ആംതേയുടെ കൊച്ചുമകൾ ശീതൾ ആംതേയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ താമസ സ്ഥലത്ത് വിഷം കഴിച്ച നിലയിലായിരുന്നു. കുഷ്ഠരോഗികളുടെ ഉന്നമനത്തിനായി ബാബാ ആമ്തേ തുടങ്ങിയ മഹാരോഗി സേവാസമിതിയുടെ സിഇഒ ആണ് ശീതൾ.

ഒരാഴ്ച മുൻപ് ഫേസ് ബുക്ക് ലൈവിലൂടെ സംഘടനയ്ക്കെക്കെതിരെയും ആംതേ കുടുംബത്തിനെതിരെയും ശീതൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിഷയം ചർച്ചയായതിന് പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു. മരിക്കുന്നതിന് തൊട്ടുമുൻപ് യുദ്ധവും സമാധാനവും എന്ന തലക്കെട്ടോടെ താൻ വരച്ച ചിത്രം ഫേസ് ബുക്കിൽ ശീതൾ പോസ്റ്റ് ചെയ്തിരുന്നു.