നോയ്‍ഡ: സോണിയ ഗാന്ധിക്കും കുടുംബത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജീവനോടെയുള്ളത് ഇഷ്ടമല്ലെന്ന് യോഗ ഗുരു ബാബ രാംദേവ്. സോണിയ ഗാന്ധി അവരെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് പൊതു സമൂഹത്തിന്  ബോധ്യമുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും ജീവിനോടെയുണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് അതില്‍ നിന്ന് മനസിലാക്കാം.

തിരികെ മോദിയും ഷായും അവരോട് വൈരാഗ്യം വച്ച് പെരുമാറിയിരുന്നെങ്കില്‍ ഇന്ന് സോണിയയും രാഹുല്‍ ഗാന്ധിയും മറ്റെവിടെയെങ്കില്‍ ആകുമായിരുന്നുവെന്നും രാംദേവ് പറഞ്ഞു. മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം അമിത് ഷായെ ജയിലിലാക്കാനും മോദിയെ തൂക്കുമരത്തിലേറ്റാനും ഗൂഢാലോചന നടത്തിയെന്നും രാംദേവ് ആരോപിച്ചു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തെയാണ് രാംദേവ് പരാമര്‍ശിച്ചത്. ഇപ്പോള്‍ സോണിയയും രാഹുലും നിയമത്തിന്‍റെ പിടിയിലാണ്. നിയമങ്ങള്‍ തെറ്റിച്ച ചിദംബരം ഇപ്പോള്‍ ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വില ഒടുക്കുകയാണെന്നും രാംദേവ് പറഞ്ഞു.