Asianet News MalayalamAsianet News Malayalam

ഗുജറാത്തിൽ 'ഗ‍ർബ നൃത്തം' കാണാനെത്തിയ മുസ്ലിം യുവാക്കൾക്ക് മർദ്ദനം, ആക്രമിച്ചത് ബജ്‍രംഗ്‍ ദൾ പ്രവർത്തകർ

സ്ത്രീകളെ ആക്രമിക്കാനും മോഷണം നടത്താനും എത്തിയവരെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പരാതി കിട്ടാത്തതിനാൽ കേസെടുത്തില്ലെന്ന് പൊലീസ്

Bajrang Dal activists thrash Muslim men for entering Garba event
Author
First Published Sep 29, 2022, 10:51 AM IST

അഹമ്മദാബാദ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തം കാണാൻ എത്തിയ മുസ്ലിം യുവാക്കൾക്ക് നേരെ ആക്രമണം. ബജരംഗ്‍ ദൾ പ്രവർത്തകരാണ് യുവാക്കളെ ആക്രമിച്ചത്. സ്ത്രീകളെ ആക്രമിക്കാനും മോഷണം നടത്താനും എത്തിയവരെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അഹമ്മദാബാദിലെ എസ്‍പി റിങ്ങ് റോഡിനടുത്തുള്ള മൈതാനത്ത് ആയിരുന്നു സംഭവം. അതേസമയം സംഭവത്തിൽ കേസെടുത്തില്ലെന്ന് പൊലീസ് വ്യക്തമാക്കി. പരാതികളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് കേസെടുക്കാത്തതെന്നും പൊലീസ് വിശദീകരിച്ചു. ഗർബ നൃത്തം നടക്കുന്ന ഇടങ്ങളിൽ പരിശോധന തുടരുമെന്ന്  ബജരംഗ്‍ ദൾ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഗർബ നൃത്തം കാണാനെത്തുന്നവർക്ക് മധ്യപ്രദേശ് സർക്കാർ തിരിച്ചറിയൽ കാ‍ർഡ് നിർബന്ധമാക്കിയിരുന്നു. ഗർ‍ബ നൃത്ത പരിപാടികൾ ലൗ ജിഹാദിന് വേദിയാകുന്നു എന്നോരാപിച്ചാണ് തിരിച്ചറിയൽ കാർഡ് പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയത്. അസുഖകരമായ സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വിശദീകരിച്ചിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്ത, ദാണ്ഡിയ പരിപാടികളിലേക്ക് അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് നേരത്തെ വിഎച്ച്പിയും ആവശ്യപ്പെട്ടിരുന്നു. 
 

Follow Us:
Download App:
  • android
  • ios